സത്യപ്രതിജ്ഞ ജാതിപ്രഖ്യാപനത്തിൻ്റെ വേദിയല്ല: പേരിനൊപ്പം മേനോൻ ചേർത്ത വി ഡി സതീശനെ വിമർശിച്ച് വിനിൽ പോൾ
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ പേരിനൊപ്പം മേനോൻ എന്ന് ചേർത്ത വി ഡി സതീശനെ വിമർശിച്ച് എഴുത്തുകാരൻ വിനിൽ പോൾ. അധികാര വേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമല്ല സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായാണ് വായിക്കപ്പെടുന്നതെന്നാണ് വിനിൽ പോളിൻ്റെ വിമർശനം. ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയാണ് മുൻപന്തിയിൽ വരേണ്ടതെന്നും ജാതി തിരിച്ചറിയലല്ലെന്നും വിനിൽ പോൾ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനിൽ പോളിൻ്റെ വിമർശനം.ജനാധിപത്യ പുരോഗമന ഇന്ത്യയിൽ ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം ജനങ്ങളോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ നിമിഷമാണ് അല്ലാതെ ജാതിപ്രഖ്യാപനത്തിന്റെ വേദിയല്ലെന്നും വിനിൽ പോൾ വിമർശിച്ചു. ‘മേനോൻ‘ എന്ന ജാതിനാമം പ്രത്യേകം ഉയർത്തിപ്പറഞ്ഞത് കേരളം ദീർഘകാല സാമൂഹിക നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ സമത്വബോധത്തോടുള്ള വെല്ലുവിളിയാണ്/ അല്ലെങ്കിൽ അതൊരു അറിവില്ലായിമയാണ്. അധികാരവേദിയിൽ ജാതിയെ ആഘോഷിക്കുന്നത് കേരളത്തിന് അപമാനമാണ്. അത്തരം സമൂഹത്തിൽ അധികാരത്തിന്റെ വേദിയിൽ ജാതിപേര് ഉയർത്തിക്കാട്ടുന്നത് പുരോഗമന രാഷ്ട്രീയത്തിന്റെ ആത്മാവിനോടുള്ള വിരുദ്ധ സന്ദേശമാണ്. ഇതിന് സമമായ അശ്ലീലമാണ് ശ്രീകണ്ഠൻ നായരുടെ തമ്മിൽ തമ്മിൽ എന്ന ഷോ. ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജാതി. പ്രസ്തുത വിഷയം ചർച്ചയ്ക്ക് എടുത്താൽ നായരുടെ സീറ്റ് എവിടെ ആയിരിക്കും? നടക്ക് നിൽക്കാൻ യോഗ്യത ഉണ്ടോ? മന്ത്രവാദികളുടെ സീറ്റിൽ ഇരിക്കണോ? എന്നും വിനിൽ പോൾ ചോദിക്കുന്നുണ്ട്.വിനിൽ പോളിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
പഴയിടം ബാബുവോ മോഹനനോ (അയാളുടെപേര്. എന്നതാണോ??) കച്ചവടം കൂടാൻവേണ്ടി ജാതി വാല് തൂക്കിയപോലെ ആണ് മുഖ്യമന്ത്രിയുടെ മേനോൻ പ്രയോഗം എന്ന് തോന്നുന്നു. നിഷ്കളങ്കമല്ല, കൃത്യമായ ലക്ഷ്യമുണ്ട് മേനോൻ പ്രയോഗത്തിന്. ഇന്ത്യൻ സമൂഹത്തിൽ ജാതിവാലിന്റെ പങ്ക് എന്താണ് എന്ന് കാണിക്കുന്ന ഒരു പഠനമാണ് The Legacy of Social Exclusion: A Correspondence Study of Job Discrimination in India” (epw) എന്ന Sukhadeo Thorat and Paul Attewell നടത്തിയത്. ജോലിക്ക് വേണ്ടി ഉള്ള അപേക്ഷയിൽ ജാതി വാൽ വെച്ച് തുല്യ യോഗ്യതയോട് കൂടി ഫേക്ക് cv (ബ്രാഹ്മിൻ, ദളിത്, മുസ്‌ലിം ) സ്വകാര്യ കമ്പനികളിലേക്ക് അയച്ചപ്പോൾ, ബ്രാഹ്മണ/ഉയർന്ന ജാതി പേരുകൾക്ക് കൂടുതൽ ഇന്റർവ്യൂ കോൾ ലഭിക്കുകയും ദളിത്-മുസ്ലിം പേരുകളുള്ള cv കൾ ഒരുപാട് പിന്നിലാകുകയും ചെയ്തു. യോഗ്യത ഒരുപോലെ ആയിരുന്നെങ്കിലും പേര് മാത്രം അവസരങ്ങൾ നിർണയിച്ചു. ജാതി ഇപ്പോൾ ഇല്ല, അതൊക്കെ പഴയ കഥ എന്ന് പറയുന്നവർക്ക് ഈ പഠനം ഓർമ്മിക്കാം. നീയൊക്കെ ജാതി വാൽ തൂക്കുന്നത് ഭൂരിപക്ഷം വരുന്ന മനുഷ്യരിൽ നിന്ന് അകലനാണ് എന്ന് മനസിലാക്കുക, pls.
അതുകൊണ്ടാണ് മേനോൻ എന്ന പ്രയോഗം അല്ലെങ്കിൽ അധികാര വേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമല്ല സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായി വായിക്കപ്പെടുന്നത്. ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയാണ് മുൻപന്തിയിൽ വരേണ്ടത്; ജാതി തിരിച്ചറിയലല്ല. ജനാധിപത്യ പുരോഗമനഇന്ത്യയിൽ ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം ജനങ്ങളോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ നിമിഷമാണ് അല്ലാതെ ജാതിപ്രഖ്യാപനത്തിന്റെ വേദിയല്ല. ‘മേനോൻ‘ എന്ന ജാതിനാമം പ്രത്യേകം ഉയർത്തിപ്പറഞ്ഞത് കേരളം ദീർഘകാല സാമൂഹിക നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ സമത്വബോധത്തോടുള്ള വെല്ലുവിളിയാണ്/ അല്ലെങ്കിൽ അതൊരു അറിവില്ലായിമയാണ്. അധികാരവേദിയിൽ ജാതിയെ ആഘോഷിക്കുന്നത് കേരളത്തിന് അപമാനമാണ്. അത്തരം സമൂഹത്തിൽ അധികാരത്തിന്റെ വേദിയിൽ ജാതിപേര് ഉയർത്തിക്കാട്ടുന്നത് പുരോഗമന രാഷ്ട്രീയത്തിന്റെ ആത്മാവിനോടുള്ള വിരുദ്ധ സന്ദേശമാണ്. ഇതിന് സമമായ അശ്ലീലമാണ് ശ്രീകണ്ഠൻ നായരുടെ തമ്മിൽ തമ്മിൽ എന്ന ഷോ. ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജാതി. പ്രസ്തുത വിഷയം ചർച്ചയ്ക്ക് എടുത്താൽ നായരുടെ സീറ്റ് എവിടെ ആരിക്കും? നടക്ക് നിൽക്കാൻ യോഗ്യത ഉണ്ടോ? മന്ത്രവാദികളുടെ സീറ്റിൽ ഇരിക്കണോ?
