Monday, April 27, 2026
Latest:
Uncategorized

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ട്, സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ

Spread the love

 

പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

 

 

സ്‌ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന് ശേഷം നടപടിയുണ്ടായി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ. സൗകര്യം കുറവ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഫലം വന്നതിനുശേഷം പറയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

 

മുഖ്യമന്ത്രി ചർച്ചകൾ, തങ്ങളുടെ പ്രസിഡന്റ് ആ ചർച്ചകൾക്ക് വിരാമമിട്ടു..ഒരു പ്രക്രിയ നടക്കുന്നതുകൊണ്ട് താൻ കൂടുതൽ ഒന്നും പറയുന്നില്ല. മെയ്‌ 4 ന് താൻ പ്രതികരിക്കും. വോട്ടിങ് മെഷീൻ ഒന്നുകൂടി സുരക്ഷിതമായി സൂക്ഷിക്കണം ആയിരുന്നു. രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒരു ഹാളിൽ വച്ചിരിക്കുകയാണ്.

 

നേതാക്കളെ പുകഴ്ത്തിയുള്ള സമൂഹമാധ്യമ പ്രചാരണത്തിൽ എന്താ തെറ്റ് എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. തന്റെയും ഹൈബി ഈഡന്റെയും വീഡിയോകളും ഉണ്ട്. നിങ്ങൾ അത് ശ്രദ്ധിക്കുന്നില്ല എന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി.