കുടുംബ പ്രശ്നം; നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.വ്ളാത്താങ്കര സ്വദേശി അല്‍മയാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് വിഷ്ണുനാഥിനെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബന്ധു വീട്ടില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. (husband killed wife in neyyattinkara)
ഇന്ന് രാവിലെ പത്തു മണിയോടെയാണ് നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ ക്രൂര കൊലപാതകം നടന്നത്. മുപ്പത്തിരണ്ടുകാരി അല്‍മയും ഭര്‍ത്താവ് വിഷ്ണുനാഥുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ വീട്ടില്‍ വഴക്ക് നടന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു അയല്‍ വീട്ടില്‍ ചെന്ന് വിവരം പറയുകയായിരുന്നു.അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. വീടിന്റെ ഹാളിലാണ് മൃതദേഹം കണ്ടത്.ഒന്‍പതു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.കുട്ടികള്‍ ഉണ്ടാകാത്തതിനെ ചൊല്ലി ഉള്‍പ്പടെ, ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നു ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി.സ്വകാര്യ പിഎസ്സി കോച്ചിങ് സെന്ററിലെ അധ്യാപകനായിരുന്നു വിഷ്ണു.അല്‍മയെ വിഷ്ണു സംശയിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
