വനിതാ സംവരണം: BJP പ്രചാരണത്തിനെതിരായ കോൺഗ്രസ് പരിപാടികൾക്ക് ഇന്ന് തുടക്കം
വനിതാ സംവരണ ഭേദഗതി ബില്ലിനെ ചൊല്ലി ഭരണ പ്രതിപക്ഷ പോര് തുടരുന്നു. വനിതാസംവരണം ഉയർത്തിയുള്ള സർക്കാരിന്റെയും ബിജെപിയുടെയും പ്രചാരണത്തിനെതിരായ കോൺഗ്രസ് പരിപാടികൾക്ക് ഇന്ന് തുടക്കം. 29 പ്രധാന നഗരങ്ങളിൽ വനിതാ നേതാക്കളും, വക്താക്കളും വാർത്ത സമ്മേളനം നടത്തും. നേരത്തെ പാസാക്കിയ ബിൽ പ്രകാരം വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടും.
വനിത സംവരണത്തെ മറയാക്കി മണ്ഡല പുനർനിർണയമായിരുന്നു സർക്കാർ ലക്ഷ്യം എന്ന് തുറന്നുകാട്ടുന്നതാകും പരിപാടികൾ. മോദിക്ക് പോസ്റ്റ് കാർഡുകൾ അയക്കുന്ന കാമ്പെയ്ന് മഹിളാ കോൺഗ്രസ് തുടക്കമിട്ടിട്ടുണ്ട്. ഒപ്പുശേഖരണവും പുരോഗമിക്കുകയാണ്. വനിതാ സംവരണത്തിൽ ഒബിസി ക്വാട്ട ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കാർഡുകൾ അയക്കുന്നത്. 2023 ൽ പാസാക്കിയ വനിത സംവരണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് മഹിളാ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.വനിതാ സംവരണത്തിന് പ്രതിപക്ഷം എതിരെന്ന പ്രചാരണവുമായി ബിജെപി രംഗത്തെത്തിയത്. 543 സീറ്റുകളിൽ ഉടനടി സംവരണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ. വനിതാ സംവരണത്തിന് പ്രതിപക്ഷം എതിരെന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്. ബില്ലുമായി ബന്ധപ്പെട്ട് സ്ത്രീകളെ അണിനിരത്തി വൻ പ്രതിഷേധ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.
