Uncategorized

ബിസിനസ് ഇന്‍സൈറ്റ്‌സ് മാഗസിന്‍ ബിസിനസ് ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ 2026 പുരസ്‌കാരം ക്രിസ്റ്റിനാ ചെറിയാന്

Spread the love

 

ബിസിനസ് ഇന്‍സൈറ്റ്‌സ് മാഗസിന്റെ ബിസിനസ് ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ 2026 പുരസ്‌കാരം ട്വന്റിഫോര്‍ ബിസിനസ് എഡിറ്റര്‍ ക്രിസ്റ്റിനാ ചെറിയാന്. കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഗ്രാന്‍ഡ് കേരള ബിസിനസ് സമ്മിറ്റ് ആന്‍ഡ് ബിസിനസ് അവാര്‍ഡ്സില്‍ വെച്ച് വി സ്റ്റാര്‍ സ്ഥാപക ഷീലാ കൊച്ചൗസേഫില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

 

 

മുന്‍ ഡിജിപി ഋഷിരാജ് സിങ്, പദ്മശ്രീ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന്‍, ബിസിനസ് ഇന്‍സൈറ്റ് സിഇഒ പ്രജോദ് പി രാജ്,ചെയര്‍മാന്‍ ഹാഷിം എസ് എന്നിവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച നിരവധി സംരംഭകര്യം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. സമ്മിറ്റില്‍ നടന്ന ബിസിനസ് ടോക്കില്‍ സൈക്കോ ലിങ്ക്സ്റ്റിക് ട്രെയിനര്‍ രമേഷ് കെ എസുമായുള്ള സംവാദവും ക്രിസ്റ്റിനാ ചെറിയാന്‍ നയിച്ചു.