‘നിതിന്റെ അമ്മയെ കാണാനാണ് വന്നത്; ഞങ്ങൾ എന്ത് പ്രാർത്ഥിച്ചോ അത് വീണ്ടും നടക്കുന്നു, അധ്യാപകരുടെ സസ്പെൻഷൻ പുകമറ’; സിദ്ധാർഥന്റെ അമ്മ
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന് അന്ത്യാഞ്ലി അര്‍പ്പിക്കാനെത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ. ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന് നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. രണ്ടുവർഷം കൊണ്ട് ഞങ്ങൾ എന്താണോ പ്രാർത്ഥിക്കുന്നത് അത് തന്നെയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ഇതൊന്നും ഒരിക്കലും നടന്നുകൂടാത്ത സംഭവമാണ്.
ശിക്ഷയിൽ ഇളവ് കൊടുക്കുന്നത് കൊണ്ട് ആർക്കും ഒരു പേടിയും ഇല്ല. അധ്യാപകരുടെ സസ്പെൻഷൻ വെറും പുകമറയാണ്.അവർക്ക് വീണ്ടും ജോലിയിൽ കയറാം ശമ്പളം വാങ്ങിക്കാം. സിദ്ധാർഥനും നിതിനുമെല്ലാം കഷ്ടപ്പെട്ട് മെറിറ്റ് വാങ്ങിയവരാണ്. റിസേർവേഷനിൽ കയറുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ഇത് മൂലം മറ്റുള്ളവരുടെ ചാന്‍സ് നഷ്ടമാകുന്നതുകൊണ്ടാണോയെന്ന് അറിയില്ല. ഇത്തരം കേസുകളില്‍ ചെറിയ ശിക്ഷ ലഭിക്കുന്നിടത്തോളം കാലം ഒരു മാറ്റവും ഉണ്ടാകില്ല.
മകൻ മരിച്ച ശേഷം എന്തെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും പുറത്തിറങ്ങിയത് ഇന്നാണ്. ഒരു ചടങ്ങിനും ഞാൻ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ല. പക്ഷേ ഈ സംഭവം അറിഞ്ഞപ്പോൾ, അതേ അവസ്ഥ അനുഭവിക്കുന്ന അമ്മയെ കാണാൻ എത്തണമെന്ന് തോന്നി സിദ്ധാർഥന്റെ അമ്മ പ്രതികരിച്ചു.
മകന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥികൾ തിരികെ പ്രവേശിക്കാനായി അവസരം ഉണ്ടായിട്ടുണ്ട്.പക്ഷെ ഗവർണറിന്റെ ഇടപെടൽ ഉണ്ടായതുകൊണ്ടാണ് അവർ ഇപ്പോഴും പുറത്തുനിൽക്കുന്നത്. സിദ്ധാർഥന്റെ മരണത്തിൽ ഓരോ ദിവസവും കോളജിൽ നടന്ന പുതിയ പുതിയ കാര്യങ്ങളാണ് അറിഞ്ഞുകൊണ്ടിരുന്നത്. അവൻ ഉപയോഗിച്ച പഴ്സും കണ്ണടയും ബെൽറ്റുമെല്ലാം ഇപ്പോഴും മിസ്സിംഗ് ആണ് അത് എവിടെയാണെന്ന് പോലും ഒരു അധികാരികൾക്കും പറയാൻ സാധിച്ചിട്ടില്ല സിദ്ധാർഥന്റെ അമ്മ പറഞ്ഞു.
