Sunday, April 12, 2026
Latest:
Uncategorized

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

Spread the love

 

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കായംകുളം സ്വദേശിയും വ്യാപാരി നേതാവുമായി സിനില്‍ സബാദ് ശരീരത്ത് കടന്നു പിടിച്ചെന്നാണ് 25 കാരിയുടെ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിനിലിനെ നോട്ടീസ് നല്‍കി വിട്ടയച്ചതും വിവദമായി.

 

 

കിഴിഞ്ഞ നാലിനായിരുന്നു സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍ പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ സിനില്‍ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവ ദിവസം തന്നെ യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും വിമര്‍ശനം.

കായംകുളം പൊലീസ് ആരോപണ വിധേയന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു.

 

കായംകുളത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവാണ് സിനില്‍ സബാദ്. സംഭവം വിവാദമായതിന് പിന്നാലെ സിനില്‍ ഒളിവില്‍ പോയി. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്. ഒളിവില്‍ തുടരുന്ന സിനിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.