‘മലപ്പുറത്ത് സ്ട്രോങ് റൂം തുറന്നു’; ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് UDF
മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകൾ തുറക്കാൻ കലക്ടറുടെ നിർദ്ദേശം. ഉപയോഗിക്കാത്ത റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂം തുറന്നു മാറ്റാനാണ് നിർദ്ദേശം നൽകിയത്. തുടർന്ന് യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പിന്നാലെ സ്ട്രോങ്ങ് റൂം തുറക്കരുതെന്ന് മലപ്പുറം കലക്ടർ നിർദേശം നൽകി.
തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് UDF ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിക്കാനാണ് നിർദേശം നൽകിയതെന്ന് UDF മലപ്പുറം ജില്ലാ ചെയർമാൻ കെ. പി അബ്ദുൽ മജീദ് പറഞ്ഞു. വോട്ടെണ്ണൽ ദിവസം രാവലെ മാത്രമേ സ്ട്രോങ് റൂം തുറക്കാൻ പാടുള്ളു.
കലക്ടറുടെ പേരിൽ നടപടി എടുക്കണം. സർക്കാരിൻ്റെ നിർദേശപ്രകാരമാണ് കലക്ടർ ഉത്തരവിട്ടത്. ഭരണം നഷ്‌ട്ടപ്പെടുമെന്ന വിഭ്രാന്തിയിൽ കൃത്രിമം നടത്താൻ സർക്കാർ നിർദേശം നൽകിയതായി സംശയമെന്നും യുഡിഎഫ് ആരോപിച്ചു.
