Uncategorized

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച LPG സിലിണ്ടറുകൾ പിടികൂടി

Spread the love

 

സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. സിവിൽ സപ്ലൈസിന്റെ സ്പെഷ്യൽ സ്‌ക്വാഡ് ആണ് സിലിണ്ടറുകൾ പിടികൂടിയത്. ആറ്റിങ്ങലിലെ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് ഇവിടെ പരിശോധന ആരംഭിച്ചത്. അങ്ങിനെയാണ് വിനോദ് ഗ്യാസ് ഏജൻസിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ കണ്ടെത്തുന്നത്. 5 കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകൾ ഉൾപ്പടെയാണ് പിടിച്ചെടുത്തത്.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സിലിണ്ടർ ക്ഷാമം നേരിടുന്നതിനാൽ ഇത്തരത്തിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന സിലിണ്ടറുകൾ കണ്ടെത്താൻ പ്രത്യേക സ്‌ക്വാഡിനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.