Uncategorized

‘ശോഭയ്ക്ക് ധാർഷ്ട്യം, ജീവന് ഭീഷണി ഉയർത്തുന്നു; തനിക്കെതിരായ ആരോപണം തെളിയിക്കണം’, ബിന്ദു വിനയകുമാർ

Spread the love

 

പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാർ. പാലക്കാട് വോട്ടിന് പണം നല്‍കിയതിന് പിന്നില്‍ തന്റെ ഇടപെടലാണെന്ന് തെളിയിക്കാൻ ശോഭാസുരേന്ദ്രൻ തയ്യാറാകണം. താനാണ് അങ്ങിനെ ചെയ്യിച്ചതെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത ശോഭയുടേതാണ് അത് അവർ തന്നെ തെളിയിക്കണമെന്നും ബിന്ദു കൂട്ടിച്ചേർത്തു.

 

 

പാലക്കാടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ശോഭയുടെ നേർക്കുനേർ ഒരു തർക്കവും ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലയിൽ ശോഭാസുരേന്ദ്രന്റെ പക്ഷമുണ്ടാകുന്നതിന്റെ ഭാഗമായിട്ടുള്ള ചില പ്രവർത്തനങ്ങളിൽ തന്നെ കൂടി ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന് താൻ തയ്യാറായില്ല ഇതോടെ ശത്രുതയായി. പാർട്ടിയുടെ എല്ലാ ഭാഗത്തു നിന്നും മാറ്റി നിർത്തിയെന്നും ശോഭയ്ക്ക് എതിരായ എഫ് ബി പോസ്റ്റ്‌ നീക്കം ചെയ്തത് ജില്ലാ നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണെന്നും ബിന്ദു വ്യക്തമാക്കി.

 

പാർട്ടിയിൽ നിന്ന് തനിക്കെതിരെ നടപടി എടുക്കുകയാണെങ്കിൽ ആദ്യം ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ശോഭാസുരേന്ദ്രനെതിരെയാണ് നടപടി എടുക്കേണ്ടത്. എങ്കിൽ മാത്രമേ സത്യസന്ധമായി പ്രവർത്തിക്കുന്നവർക്ക് ഇവിടെ നിൽക്കാൻ സാധിക്കുകയുളൂ. ശോഭയുടെ അനാവശ്യവർത്തമാനങ്ങൾ നിയന്ത്രിക്കേണ്ടതാണെന്നും ബിന്ദു വ്യക്തമാക്കി.