Uncategorized

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

Spread the love

 

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിൾ ബഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണം.ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷും പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ അഴിമതി നിരോധന നിയമം കൂടെ ചേർത്താൽ മാത്രമേ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ.സിബിഐ ആദ്യഘട്ടത്തിൽ അഴിമിത നിരോധന നിയമം ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സർക്കാർ ആ ഘട്ടത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ മനോജ് കടകമ്പള്ളി സമർപ്പിച്ച ഹർജിയെത്തിയത്.