Saturday, April 11, 2026
Latest:
Uncategorized

കെ. സുധാകരൻ തന്നെ പറഞ്ഞു, ഒരു തരംഗവും ഇല്ല തുടർ ഭരണം ഉണ്ടാകും; LDF വീണ്ടും വരും; കെ ബി ഗണേഷ് കുമാർ

Spread the love

 

 

നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് ആറ് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.01 ശതമാനം പോളിംഗ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.

 

 

സംസ്ഥാനത്തെ മികച്ച പോളിംഗിൽ പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ രംഗത്തെത്തി. പത്തനാപുരത്ത് സ്ത്രീകളുടെ നീണ്ട നിരയുണ്ട്. സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചത്. മകൻ ചെന്നൈയിൽ നിന്ന് വരാൻ വൈകിയതിനാലാണ് വൈകീട്ടത്തേയ്ക്ക് വോട്ട് മാറ്റിയത്. ഇതുവരെ നടന്ന 6 മത്സരങ്ങൾ കടുത്തതായിരുന്നു.

 

പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും ഞാൻ ജയിക്കും. എൽ ഡി എഫ് വീണ്ടും വരും. എതിർ സ്ഥാനാർഥി വ്യക്തിഹത്യ നടത്തലാണ് ജോലി. തനിക്കെതിരെ മത്സരിച്ച ആരോടും ശത്രുതയില്ല. ഇത് പത്തനാപുരത്തുകാർ അംഗീകരിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

 

ഒരു തരംഗവും ഇല്ല തുടർ ഭരണം ഉണ്ടാകും. കെ. സുധാകരൻ തന്നെ പറഞ്ഞു. സുധാകരന്റെ മനസ്സിലുള്ളത് പുറത്തുവന്നതാണ്. അവസാന നിമിഷവും സ്ഥാനാർത്ഥികൾ തമ്മിൽ വാക് പോര് നടക്കുന്നു. ഞാൻ ഭാര്യയും മക്കളും അടങ്ങിയ കുടുംബത്തോടൊപ്പം വോട്ട് ചെയ്തു. എതിർ സ്ഥാനാർത്ഥിക്ക് തുടക്കം മുതൽ വ്യക്തിഹത്യ നടത്തൽ ജോലിയെന്ന് കെബി ഗണേഷ് കുമാർ മറുപടി നൽകി.