Uncategorized

തൃശൂരിൽ വീണ്ടും കിറ്റ് ആരോപണം; ബിജെപി വിതരണത്തിനായി എത്തിച്ചതെന്ന് ആരോപണം

Spread the love

 

തൃശൂരിൽ വീണ്ടും കിറ്റ് ആരോപണം. കാച്ചേരിയിലെ അച്ചാർ കമ്പനിയ്ക്കകത്ത് കിറ്റുകൾ കണ്ടെത്തി. ബിജെപി വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകളെന്നാണ് ആരോപണം. 750 കിറ്റുകളാണ് കണ്ടെത്തിയത്. ആയിരത്തോളം വില വരുന്ന കിറ്റാണ് തയാറാക്കിയിരിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. ഗോഡൗണുകൾ കേന്ദ്രീകരിച്ച് കിറ്റുകൾ തയാറാക്കി വോട്ട് നേടാനുള്ള തന്ത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ബിജെപി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. സമാനമായ കിറ്റ് ആരോപണം വാടാനപ്പള്ളിയിലും ഒളരിയിലും ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയാണ് തൃശൂരിൽ‌ വീണ്ടും കിറ്റ് ആരോപണം ഉയർന്നിരിക്കുന്നത്.