Uncategorized

‘പാർട്ടിയിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വളരെ ഗൗരവത്തിൽ എടുക്കണം’: എ കെ ബാലൻ

Spread the love

 

പാർട്ടിയിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വളരെ ഗൗരവത്തിൽ എടുക്കണമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ജി സുധാകരൻ പാർട്ടിയെ ഞെട്ടിച്ചു. സുധാകരൻ ചെയ്തത് രാഷ്ട്രീയ ചെറ്റത്തരം തന്നെയാണെന്നും എ കെ ബാലൻ.ജി സുധാകരൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോൾ വിഭാഗീയ നീക്കം നടത്തിയെന്ന് എ കെ ബാലൻ തുറന്നടിച്ചു. എസ്എഫ്ഐ സമ്മേളനത്തിൽ വിമർശിച്ച തന്നെ ജി സുധാകരൻ സംസ്ഥാന കമ്മറ്റിയിൽ എടുത്തില്ലെന്നും എകെ ബാലൻ പറഞ്ഞു. ജി സുധാകരനെ എസ്എഫ്ഐ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി പിന്നീട്. ‌സഹോദരന്റെ രക്ത സാക്ഷിത്വത്തെ ജി സുധാകരൻ ഇപ്പോൾ ഒറ്റികൊടുത്തുവെന്നും എകെ ബാലൻ പറഞ്ഞു.അമ്പലപുഴയിൽ എൽഡിഎഫ് ജയിക്കും.ജി സുധാകരൻ തോൽക്കും. പി കെ ശ്യാമള തളിപ്പറമ്പിൽ ജയിക്കും. ടികെ ഗോവിന്ദനും ജി സുധാകരനും പാർലിമെന്ററി വ്യാമോഹമാണെന്ന് എകെ ബാലൻ പറഞ്ഞു. മോദി കേരളള്ളത്തിൽ വന്നിട്ട് കാര്യമില്ല. ബിജെപിക്കു ഒരു സീറ്റ് പോലും കിട്ടില്ലെന്നും അദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിക്ക് എതിരായ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് എ കെ ബാലൻ പറഞ്ഞു. ജമഅത്തെ ഇസ്ലാമി മത രാഷ്ട്ര വാദികൾ ആണെന്ന് അദേഹം വിമർശിച്ചു. അവരുടെ നിയമ നടപടി ഇത് വരെ ഉണ്ടായില്ല. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രമണത്തിലാണ് ലീഗെന്നും എ കെ ബാലൻ പറഞ്ഞു.

 

രമേശ്‌ പിഷാരടി പാലക്കാട്‌ രാഹുൽ മാങ്കുട്ടത്തിലിന്റെ പദ്ധതികളുടെ പൂർത്തീകരണത്തിനാണ് വോട്ട് ചോദിക്കുന്നത്. എന്താണ് രമേശ് പിഷാരടി പൂർത്തിയാക്കുകയെന്നും ഏ കെ ബാലൻ ചോദിച്ചു. പിഷാരടി പൂർത്തി ആക്കുക രാഹുലിന്റെ ബലാത്സംഗം ആണോ? രാഹുലിന്റെ ഭ്രൂണ ഹത്യയാണോ പൂർത്തി ആക്കേണ്ടത് എന്ന് രമേഷ് പിഷാരടി വ്യക്തമാക്കണമെന്ന് എകെ ബാലൻ പറഞ്ഞു.