കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്.കോണ്‍ഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ.കരുണാകരന്‍ തനിക്കൊപ്പം ബിജെപിയിലേക്ക് വരുമായിരുന്നുവെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. വ്യത്യസ്ത ചേരിയിലുള്ള സഹോദരിയുടെ പ്രതികരണത്തില്‍ കെ.മുരളീധരന്‍ ഇന്ന് മറുപടി നല്‍കി.
കോണ്‍ഗ്രസ് കൊടി പുതച്ചു മരിക്കാന്‍ ആഗ്രഹിച്ചയാളാണ് കെ.കരുണാകരനെന്നും,രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് പിതാവിനെ വലിച്ചിഴയ്ക്കരുതെന്നും കെ.മുരളീധരന്‍ പറഞ്ഞു.കെ.കരുണാകരന്‍ ഡിഐസി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ പോലും കോണ്‍ഗ്രസ് സംസ്‌കാരം ഉണ്ടായിരുന്നുവെന്ന് കെ,മുരളീധരന്റെ മകനായ അരുണ്‍ നാരായണനും പത്മജ വേണുഗോപാലിന് മറുപടി നല്‍കി.
