Thursday, April 2, 2026
Latest:
Uncategorized

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

Spread the love

 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ആരോപണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.ശബരിമല സ്വര്‍ണക്കൊള്ള കേസ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. സത്യസന്ധമായ അന്വേഷണമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ സ്വര്‍ണക്കൊള്ള പറഞ്ഞ് കബളിപ്പിക്കാനാവില്ല. ഹൈക്കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുന്നത്. മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കുന്നത് ബാലിശമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.