Friday, March 27, 2026
Latest:
Uncategorized

എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം; നീക്കം കമ്പനികള്‍ എണ്ണവില കൂട്ടാതിരിക്കാന്‍

Spread the love

 

എണ്ണക്കമ്പനികള്‍ക്കുള്ള എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും 10 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതിരിക്കാനാണ് എണ്ണക്കമ്പനികള്‍ക്കുള്ള സര്‍ക്കാരിന്റെ ഈ സഹായം. 13 രൂപയായിരുന്നു പെട്രോളിന്റെ തീരുവ. അത് മൂന്നുരൂപയാക്കിയാണ് കുറച്ചത്. ഡീസലിനുള്ള പത്ത് രൂപ തീരുവ ഒഴിവാക്കി. (Govt slashes excise duty on petrol and diesel)

 

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധനനീക്കത്തിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണായകനീക്കം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനര്‍ജി കഴിഞ്ഞ ദിവസം ഇന്ധനവില കൂട്ടിയിരുന്നു.