Uncategorized

അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ ഇടത് സ്വതന്ത്രന്‍? തിരക്കിട്ട ചര്‍ച്ചകളുമായി സിപിഐഎം; തീരുമാനം ഉടന്‍

Spread the love

 

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ അബ്ദുറഹിമാന്‍ രണ്ടത്താണി തന്റെ തീരുമാനം നോമ്പ് തുറയ്ക്ക് ശേഷം സിപിഐഎമ്മിനെ അറിയിക്കും. അദ്ദേഹം തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന സംശയം ബലപ്പെടുകയാണ്. (abdurahman randathani may contest as ldf candidate)

 

 

അല്‍പ സമയത്തിനുള്ളില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മലപ്പുറം സ്വദേശി കൂടിയായ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ അവിടെ ക്യാമ്പ് ചെയ്ത് രണ്ടത്താണിയ്ക്കായുള്ള ചരടുവലി ശക്തമാക്കുകയാണ്. രണ്ടത്താണിയ്ക്കായി കോഴിക്കോടുനിന്നും എളമരം കരീമിന്റെ നേതൃത്വത്തിലും ശ്രമങ്ങള്‍ നടക്കുന്നതായി സൂചനയുണ്ട്. മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട സിപിഐഎം നേതാക്കളും ചര്‍ച്ചകള്‍ക്കായി തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്.മുസ്ലീം ലീഗ് പി കെ കുഞ്ഞാലിക്കുട്ടി നിരയുടെ കരുത്തനായ നേതാവാണ് അബ്ദുറഹിമാന്‍ രണ്ടത്താണി. തിരൂരങ്ങാടിയില്‍ അദ്ദേഹത്തിന് നല്ല വിജയ സാധ്യതയുണ്ടെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് സിപിഐഎമ്മിലെ പ്രമുഖ നേതാക്കള്‍ അടക്കം നേരിട്ടെത്തി നീക്കങ്ങള്‍ ശക്തമാക്കുന്നത്.