Tuesday, March 17, 2026
Latest:
Uncategorized

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം; മത്സരിക്കുന്ന 8 സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന് ധാരണയായി

Spread the love

 

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. മത്സരിക്കുന്ന എട്ടു സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്ന് ധാരണയായി. തൊടുപുഴയില്‍ പി ജെ ജോസഫ് മാറി മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കാനാണ് സാധ്യത. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. വൈകിട്ട് കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. (Kerala Congress Joseph Group candidates announcement today)കോതമംഗലം – ഷിബു തെക്കുംപുറം, ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടന്‍, കുട്ടനാട് – റെജി ചെറിയാന്‍, തൃക്കരിപ്പൂര്‍ – ജെറ്റോ ജോസഫ്, ചങ്ങനാശേരി- വിനു ജോബ്, വി.ജെ.ലാലിയും പട്ടികയിലുണ്ട്. തിരുവല്ല – വര്‍ഗീസ് മാമന്‍ അല്ലെങ്കില്‍ ജോസഫ്. എം.പുതുശേരി എന്നിവര്‍ക്കാണ് സാധ്യത.അതേസമയം, അതിനിടെ, സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരവാഹി ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹികളുമായുള്ള ചര്‍ച്ച അവസാനിച്ചതോടെ ജില്ലാ ഭാരവാഹികളുമായാണ് ഇന്ന് കൂടിക്കാഴ്ച നടക്കുക. ഓരോരുത്തരേയും വെവ്വേറെ കണ്ടാണ് സാദിഖലി തങ്ങള്‍ വിവരം തേടുന്നത്. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വെങ്ങരയില്‍ കെ.എം ഷാജിയേ മത്സരിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തിരുവമ്പാടി കോണ്‍ഗ്രസിന് നല്‍കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും തീരുമാനം ആയിട്ടുണ്ട്.

 

അതേസമയം, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫും എന്‍ഡിഎയും പ്രചാരണമാരംഭിച്ചു. ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ റോഡ് ഷോകള്‍ പൂര്‍ത്തിയാക്കി മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കാണുന്ന തിരക്കിലേക്ക് കടന്നു. അതിനിടെയാണ് മണ്ഡലങ്ങളില്‍ ഒറ്റപേരില്‍ എത്താന്‍ കഴിയാതെ യുഡിഎഫ് പട്ടിക വൈകുന്നത്.