സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ?; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ സൈബര്‍ ആക്രമണത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടന് അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായി മനസ്സിനെ വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ ഈ ഘട്ടത്തിൽ പരസ്യമായി ക്ഷമചോദിക്കുന്നു. സിപിഐഎമ്മിന്റെ ആളുകൾക്ക് മമ്മൂട്ടിയെ തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയാത്ത സാഹചര്യമായോ. വിഷയം വിവാദമാക്കാൻ താല്പര്യമുള്ളവർ വലിയ വിവാദമാക്കി.മമ്മൂട്ടി ശുഭദിനമായി അഭിമാനിച്ചു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിപ്പിച്ചു. പിന്നീട് വന്ന വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ മമ്മൂട്ടിയെ വലിയതോതിൽ ആക്രമിക്കുന്നു എന്നാണ് എന്തൊരു നിർഭാഗ്യകരമായ അവസ്ഥയാണിത്. അദ്ദേഹം നന്മ മാത്രം വിചാരിച്ച് കേരളത്തിലെ ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കിയ പദ്ധതി കാണാൻ പോയതാണ്. അദ്ദേഹം ആരെയും അറിയിച്ചു കൊണ്ടല്ല ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയത്.
വീട്ടുകാർക്ക് ഒപ്പം എല്ലാ ജില്ലകളിൽ നിന്നുള്ള ആളുകൾ വയനാട് ടൗൺഷിപ്പ് കാണാൻ എത്തി. നമ്മുടെ നാട് എങ്ങനെ ആളുകളെ ചേർത്തുപിടിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണിത്. ആ കൂട്ടത്തിൽ ഒരാളാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.അദ്ദേഹത്തിന് അവിടെ എത്തണമെന്ന് തോന്നി പോയതാണ്.
ചെന്നൈയിൽ നിന്ന് നേരിട്ടാണ് അദ്ദേഹം വയനാട് പോയത്. നമ്മുടെ നാട്ടിൽ എന്തിനെയും വിവാദമാക്കാൻ തയ്യാറാക്കുന്ന ആളുകളുണ്ട് . ഇത്തരം സാധാരണഗതിയിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനാണ് സിപിഐഎം ജില്ലാ സെക്രട്ടറി റഫീഖ്. കേരളത്തിൽ എന്തും വിവാദമാക്കാൻ ശ്രമിക്കുന്ന ആളുകൾ ഉണ്ടല്ലോ അവർക്ക് അവസരമാക്കി കൊടുക്കുകയല്ലേ എന്നതാണ് മമ്മൂട്ടി റഫീഖിനോട് ചോദിച്ചത്. ഒരു ക്യാമറയ്ക്ക് മുന്നിലും പറഞ്ഞ കാര്യമല്ല ഇത്. നമ്മുടെ നാട്ടിൽ ക്യാമറയും ശരീരത്തിൽ വച്ച് നടക്കുന്ന ആളുകൾ ധാരാളമുണ്ട്. അങ്ങനെ ഒരാൾ ഇവർക്ക് അടുത്ത് നിന്നിട്ടുണ്ടാകും മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയ ആരുടെയും നിയന്ത്രണത്തിൽ അല്ല അതിൽ പലരും അഭിപ്രായങ്ങൾ പറഞ്ഞെന്നുവരും പക്ഷെ മമ്മൂട്ടിയെ പോലുള്ള മഹാനടനെ മനസ്സിലാക്കാൻ കഴിയണമെന്ന് മാത്രം. റഫീഖ് ഇതുമായി ബന്ധപ്പെട്ട കൃത്യമായ പ്രതികരണം നടത്തി.എങ്ങനെ നല്ലൊരു കാര്യത്തെ ചീത്തയാക്കാൻ കഴിയുന്നു എന്നതിന്റെ ഉദാഹരണമാണിത്. നന്മയെയും തിരിച്ചറിയാൻ കഴിയണം. നന്മയ്ക്കൊപ്പം നിൽക്കാൻ കഴിയണം അതിനെതിരെ വക്രീകരണവുമായി തിരിച്ചറിയാനുള്ള വിവേകം വേണം അത്തരം വിവേകത്തോടെ വേണം ആരായാലും ഇടപെടാനെന്നും ഇതൊരു അനുഭവ പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
