പശ്ചിമേഷ്യൻ സംഘർഷം; ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ എമർജൻസി രക്തദാന ക്യാമ്പ് ഇന്ന് രാത്രി 8 മണി മുതൽ
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും, റമദാൻ മാസമായതിനാലും ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിൻറെ പ്രത്യേകത നിർദ്ദേശപ്രകാരം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.
ഇന്ന് രാത്രി എട്ടുമണി മുതൽ 11 മണിവരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ വെച്ചാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. കുവൈത്തിലെ കേരളൈറ്റ് മെഡിക്കൽ ഫോറത്തിന്റെ കൂടി സഹകരണത്തോടെ നടത്തുന്ന രക്തദാന ക്യാമ്പിൽ രാജ്യത്തെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഴുവൻ രക്തദാതാക്കളും ക്യാമ്പിൽ സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു ..
രക്തദാന ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
90041663, 96602365,
99811972
