Uncategorized

‘പോരാട്ടം പിശാചിനോട്; തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഒരേയൊരു ശക്തി’; ചർച്ചയ്ക്കില്ലെന്ന് ഇറാൻ

Spread the love

 

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ചർച്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം. ഇറാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പ്രതിരോധത്തിനാണെന്നും ഇറാൻ വ്യക്തമാക്കി. തിന്മയ്‌ക്കെതിരെ നിലകൊള്ളുന്ന ഒരേയൊരു ശക്തിയാണ് ഇറാനെന്ന് വിദേശകാര്യ മന്ത്രാലയം.“സയണിസ്റ്റ് ഭരണകൂടം ഒരു ദ്രോഹകരമായ പ്രവൃത്തിയിൽ നിന്നും വിട്ടുനിൽക്കുന്നു. എന്റെ അറബ് സുഹൃത്തുക്കളോട് ശ്രദ്ധാപൂർവ്വം ചിന്തിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. യുദ്ധത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല” വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതേസമയം ഇറാനിൽ ഐഡിഎഫ് വൻ ആക്രമണം നടത്തി. പ്രസിഡൻഷ്യൽ ഓഫീസിലും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫിസിലും വൻ മിസൈൽ ആക്രമണം. ‌സൈനിക പരിശീലന കേന്ദ്രവും ആക്രമിച്ചെന്ന് ഐഡിഎഫ് അറിയിച്ചു.നാലാം നാളും സംഘർഷഭരിതമാണ് മധ്യപൂർവേഷ്യ. പ്രസിഡൻഷ്യൽ ഓഫീസിലും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഓഫിസിന് സമീപത്തും ഐഡിഎഫിന്റെ ആക്രമണം നടന്നു. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 787 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രെസന്റ് റിപ്പോർട്ട്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. യുഎസ് സേനയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണത്തിൽ ഗൾഫ് രാജ്യങ്ങളിൽ അശാന്തി തുടരുകയാണ്.