Uncategorized

കേരളത്തിൽ നിർബന്ധിച്ച് ആരെയും ബീഫ് തീറ്റിക്കാറില്ല, കാണേണ്ടവർ സിനിമ കണ്ടാൽ മതി; എം ടി രമേശ്‌

Spread the love

കേരള സ്റ്റോറി 2യിൽ പ്രതികരണവുമായി ബിജെപി നേതാവ് എം ടി രമേശ്‌. കേരളത്തിൽ അങ്ങനെ നിർബന്ധിച്ചു ആരെയും ബീഫ് തീറ്റിക്കാറില്ല. സിനിമയെ സിനിമയെ കണ്ടാൽ മതി. കാണേണ്ടവർ കണ്ടാൽ മതിയെന്നും എം ടി രമേശ് വ്യക്തമാക്കി.ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ സത്യവാഗ്മൂലം മാറ്റിയാൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഞങ്ങൾ പറയിക്കും. സ്വർണ കൊള്ളയിൽ സിപിഐഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയപ്പോൾ സർക്കാർ ഇടപെട്ടു.

എസ്ഐടി അംഗങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി സമ്മർദ്ദം ചെലുത്തി. കടകംപള്ളിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. തെളിവില്ലാതെ എന്തുകൊണ്ടാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് എസ്ഐടി യുടെ തീരുമാനം ആണോ സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം ആണോ. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉള്ള തീരുമാനം സിപിഎമ്മിന്റെത്. കടകംപള്ളിയെ സംരക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തതെന്നും എം ടി രമേശ് വ്യക്തമാക്കി.

പിഎംശ്രീ നടപ്പാക്കില്ലെന്ന രേഖമൂലമുള്ള ഒരു അറിയിപ്പും കേന്ദ്രത്തിനു സംസ്ഥാനം നൽകിയിട്ടില്ല. കുട്ടികളുടെ ആനുകൂല്യം നഷ്ടപ്പെടുത്തിയാൽ അതിനു സംസ്ഥാന സർക്കാർ മറുപടി പറയേണ്ടി വരും. സംസ്ഥാനത്തിന് എല്ലാ കാര്യങ്ങൾക്കും പണം വേണം, പക്ഷെ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ പറ്റില്ല. ചർച്ച നടത്തിയാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്, കള്ളവണ്ടി കയറിയാണോ ശിവൻകുട്ടി പോയതെന്നും അദ്ദേഹം വിമർശിച്ചു.