മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി BJPയിലേക്ക്, രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും
മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ഇന്ന് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതിൽ വിയോജിച്ചാണ് പാർട്ടി വിടാനുള്ള ആലോചനയിലേക്ക് എത്തിച്ചത്. നേരത്തെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. മാരാർജി ഭവനിൽ വെച്ചാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഇന്നു തന്നെ പാർട്ടി പ്രവേശനവും ഉണ്ടായേക്കാം.
രാജീവ് ചന്ദ്രശേഖറിന്റെ വാർത്താ സമ്മേളനം ഇന്ന് 12 മണിക്ക് നടക്കുന്നുണ്ട്. അവിടെ വെച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും ഔദ്യോഗികമാവുക. മുൻ യൂത്ത് കോൺഗ്രസ് നേതാവും പാർട്ടി അനുഭാവിയും ആയിരുന്ന അഖിൽ മാരാർ കഴിഞ്ഞ ദിവസം എൻഡിഎയുടെ ഭാഗമായ ട്വന്റി20യിൽ ചേർന്നിരുന്നു.
