‘SIT യുടെ തെളിവ് ശേഖരണത്തിൽ ദ്വാരപാലകശിൽപത്തിന് കേടുപാടുകൾ ഉണ്ടായി’; പൂർവ്വസ്ഥിയിലാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം തെളിവ് ശേഖരിച്ചതിന്റെ ഭാഗമായി കേടുപാടുണ്ടായ ദ്വാരപാലകശിൽപം പൂർവ്വസ്ഥിയിലാക്കണമെന്ന് തന്ത്രി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ ആവശ്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് തന്ത്രിയുടെ ആവശ്യം കോടതിയെ അറിയിക്കാൻ തീരുമാനിച്ചത്.ശബരിമല സ്വർണക്കൊള്ളകേസിൽ നടൻ ജയറാമിനെ മൂന്നരമണിക്കൂർ ചോദ്യം ചെയ്ത് ഇ ഡി വിട്ടയച്ചു. ദ്വാരപാലകശില്പവും, സ്വർണ്ണപ്പാളികളും ചെന്നൈയിൽ വച്ച് പൂജ നടത്തിയിപ്പോൾ ഉണ്ടായ ജയറാമിന്റെ സാന്നിധ്യവും ഉണ്ണികൃഷ്ണൻ പോറ്റിയും മായുള്ള ബന്ധവുമാണ് ജയറാമിന്റെ ചോദ്യം ചെയ്യലിന് കാരണമായത്. ശബരിമലയിൽ നിന്നും തുടങ്ങിയ സൗഹൃദമാണ് ഇരുവർക്കിടയിൽ ഉള്ളത് എന്നും, തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് ജയറാമിന്റെ മൊഴി.
കേസിൽ പ്രധാന സാക്ഷികളിൽ ഒരാളാണ് ജയറാം, ഇടുക്കി നൽകിയ മൊഴി വിശദമായി പരിശോധിച്ച് ശേഷം ആവശ്യമെങ്കിൽ ജയറാമിനെ വീണ്ടും വിളിക്കും. അതിനിടെ രാവിലെ സ്വർണക്കൊള്ള കേസിലെ ഇടനിലക്കാരനായി പ്രവർത്തിച്ച കൽപ്പേഷും അന്വേഷണസംഘത്തിന് മുന്നിൽ ഹാജർ ആയിരുന്നു. ദേവസം സെക്രട്ടറി ജയശ്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.
