Friday, February 13, 2026
Latest:
Uncategorized

എന്നെ അറിയുന്നവരോട് മുമ്പേ പറഞ്ഞിട്ടുണ്ട് ഞാന്‍…; വീണ്ടും പ്രഭാവ’തീ’; എരഞ്ഞിപ്പാലത്ത് ഇന്നും ഫുട്പാത്തിലൂടെ പോകാന്‍ ശ്രമിച്ച ബൈക്ക് തടഞ്ഞു

Spread the love

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തില്‍ വീണ്ടും വാഹനം തടഞ്ഞ് പ്രഭാവതി അമ്മ. ഫുഡ്പാത്തിലൂടെ പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ അമ്മ തടയുന്ന ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. മുമ്പ് സമാനമായ രീതിയില്‍ പ്രഭാവതിയമ്മ വാഹനം തടയുന്ന ദൃശ്യങ്ങള്‍ ഒരു വ്‌ലോഗര്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ ഏറെ വൈറലാകുകയും ചെയ്തിരുന്നു. അതേസമയം ആദ്യ വീഡിയോ പകര്‍ത്തിയ വ്‌ലോഗര്‍ അഫ്‌ലൂ വീട്ടിലെത്തി പ്രഭാവതി അമ്മയെ കണ്ടു. ( prabhavathi amma again stopped trying to go on the footpath)വൈറല്‍ താരത്തെ കാണാന്‍ അതിരാവിലെ മുതല്‍ പ്രഭാവതി അമ്മയുടെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. ഫോണ്‍ കോളിലാണ് അഭിനന്ദനങള്‍ ഏറെയും. എന്നാല്‍ പ്രഭാവതി അമ്മയെ അറിയുന്നവര്‍ക്ക് പക്ഷെ ഇത് പുത്തരിയല്ല. പല കുറി ഇതുപോലെ പല വിഷയങ്ങളിലും നേരിട്ട് പ്രതികരിച്ചയാളാണ് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതി. ഇന്ന് രാവിലെയും ഫുഡ്പാത്ത് റോഡാക്കിയവരെ പൂട്ടാന്‍ പ്രഭാവതി എത്തി. ചിലരോട് കാര്യം പറഞ്ഞു.ചിലരുമായി കയര്‍ത്തു.അതിനിടെ ദൃശ്യങ്ങള്‍ ആദ്യം പകര്‍ത്തിയ വ്‌ലോഗര്‍ അഫ്‌ലു പ്രഭാവതി അമ്മയെ കാണാന്‍ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.ഫുട്പ്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തിരുന്നു. ഇയാളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.