FIRD ഇന്റർനാഷണൽ ട്രേഡ് ചാൻസലർ- യുഎസ് ആയി ഡോ.ഫ്രാൻസിസ് ക്ലീറ്റസിനെ നിയമിച്ചു
ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (എഫ്ഐ ആർഡി) ഇന്റർനാഷണൽ ചാൻസലർ യുഎസ് ആയി ഡോ. ഫ്രാൻസിസ് ക്ലീറ്റസ്. ന്യു മഹാരാഷ്ട്ര സദനിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവിൽ വച്ചാണ് നിയമന ചടങ്ങ് നടന്നത്. കേന്ദ്രമന്ത്രി രാംദാസ് അഠാവലെ നിയമന പത്രം നൽകി. അന്താരാഷ്ട്ര കൗൺസിലിൽ ജയപ്രകാശൻ ബാഹുലേയനും ദേശീയ കൗൺസിലിൽ വി. മഞ്ജുനാഥചാർ, അർവി ന്ദ് പൂജാർ, ജെ. ജോൺ എഡ്വേർഡ് വിശ്വാസം എന്നിവരും നിയമിതരായി. രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനാണ് ഡോ. ഫ്രാൻസിസ് ക്ലീറ്റസ്.
ഇന്ത്യൻ ബിസിനസുകൾക്ക് ആഗോള ദൃശ്യത നൽകുക, അവരെ ആഭ്യന്തര വിപണികൾക്കപ്പുറം വികസിപ്പിക്കാനും അന്താരാഷ്ട്ര വ്യാപാര അവസരങ്ങൾ കെട്ടിപ്പടുക്കാനും സഹായിക്കുക എന്നതാണ് ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ലക്ഷ്യം.
ഗവേഷണ ഉത്തേജിത വ്യാവസായിക വികസനം, വൈദഗ്ധ്യ വർധന, നവീകരണം, ഉൾക്കൊ ക്കുന്ന വളർച്ച എന്നിവ ഇന്ത്യയുടെ ആഗോള മത്സരശേഷി ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവലെ പറഞ്ഞു. വിവിധ ദേശീയ വികസന പരിപാടികൾക്കു കീഴിൽ എംഎ സ്എംഇകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ ഉത്തേജിത വ്യാവസായിക സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത മന്ത്രി എടുത്തുപറഞ്ഞു.
പ്ലാറ്റ്ഫോമിന്റെ ആദ്യ ഭരണസമിതിയുടെ ഉദ്ഘാടനവും വികസന റോഡ്മാപ്പും ചടങ്ങിൽ പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, എംഎസ്എം ഇകൾ, സ്റ്റാർട്ടപ്പുകൾ, സാമൂഹി ക സംഘടനകൾ എന്നിവയിൽ നിന്നുള്ള പ്രമുഖരും കോൺക്ലേവിൽ പങ്കെടുത്തു.
