‘പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്, ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ തയ്യാറായില്ല’; എംവി ഗോവിന്ദൻ
കേരളത്തിൽ കോൺഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും സതീശൻ അത് മുഖവിലയ്ക്കെടുത്തില്ല. ഇതിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നിൽക്കണം. നരേന്ദ്ര മോദി സർക്കാരിനെ തിരുത്തിക്കാൻ ഫലപ്രദമായി ഇടപ്പെടണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തൊഴിലാളി വിരുദ്ധ നടപടികൾ മോദി സർക്കാർ ഓരോ ദിവസം ശക്തിപ്പെടുത്തുന്നു. പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു. പണിമുടക്കിനെ അനുകൂലിക്കാൻ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ഐഎൻടിയുസിക്കാർ തന്നെ പറയുന്നു
ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
