Uncategorized

ബാരാമതി വിമാന ദുരന്തം; ‘പതിവ് വിമാനത്തിൽ അല്ല അജിത് പവാർ പോയത്’; ദുരൂഹതയുണ്ടെന്ന് എയർഹോസ്റ്റസിന്റെ പിതാവ്

Spread the love

ബാരാമതി വിമാന ദുരന്തത്തിൽ ഗൂഢാലോചന സംശയിച്ച് അപകടത്തിൽ മരിച്ച എയർഹോസ്റ്റസ് പിങ്കി മാലിയുടെ കുടുംബവും. പതിവ് വിമാനം അല്ല അപകടം നടന്ന ദിവസം ഉപയോഗിച്ചതെന്ന് മകൾ പറഞ്ഞിരുന്നതായി പിങ്കിയുടെ പിതാവ് ശിവകുമാർ പറഞ്ഞു. അപകടം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും യാതൊരു വ്യക്തതയും വന്നിട്ടില്ല. രോഹിത് പവാർ ഉന്നയിച്ച അതേ സംശയങ്ങൾ കുടുംബത്തിനും ഉണ്ടെന്നും ശിവകുമാർ മാലി പറഞ്ഞു.സാധാരണ ഉപയോഗിക്കാറ് കറുത്ത നിറമുള്ള വിമാനമായിരുന്നു. അപകടം നടന്ന ദിവസം വെള്ള നിറത്തിലുള്ള വിമാനമാണ്. വിമാനം മാറിയത് ദുരൂഹമാണെന്ന് പിങ്കി മാലിയുടെ പിതാവ് പറഞ്ഞു. എന്തുകൊണ്ടാണ് വിമാനവും പൈലറ്റും മാറിയതെന്ന് അറിയണം. സത്യം പുറത്തുകൊണ്ടുവരണം. എന്താണ് നടന്നതെന്ന് എല്ലാവർക്കും അറിയണം. നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്ന് കുടുംബം ആവശ്യപ്പെട്ടു. ക്യാപ്റ്റൻ സുമിത്തിന്റെ കൂടെ ആദ്യമായാണ് പിങ്കി ജോലി ചെയ്യുന്നത്. അജിത് പവാറിന്റെ കൂടെ നാല് തവണ പിങ്കി യാത്ര ചെയ്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.അപകടത്തിന് ശേഷം വിമാനകമ്പനി ആശയവിനിമയം നടത്തിയിട്ടില്ല. ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല. ഏത് ആശുപത്രിയിലേക്കാണ് ഇവരെ കൊണ്ടുപോയതെന്നോ എവിടെ വെച്ചാണ് മരണം സംഭവിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല. രോഹിത് പവാർ പറഞ്ഞ ആരോപണങ്ങൾ ഞങ്ങൾക്കുമുണ്ടെന്ന് ശിവകുമാർ മാലി പറഞ്ഞു.