Uncategorized

രക്തസാക്ഷി ഫണ്ടിൽ നിന്ന് നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ല; വി കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലി കയ്യായി മാറി, എം വി ജയരാജൻ

Spread the love

വി കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലി കയ്യെന്നും രക്തസാക്ഷി ഫണ്ടിൽ നിന്ന് നയാ പൈസ ദുർവിനിയോഗം ചെയ്തിട്ടില്ലെന്നും എം വി ജയരാജൻ. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് വി കുഞ്ഞികൃഷ്ണന്റെ പരസ്യപ്രസ്താവന നടപടി ഉണ്ടാകുമെന്ന് വി കുഞ്ഞി കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാടെന്നും എം വി ജയരാജൻ പറഞ്ഞു.ധനാപഹരണം നടത്തിയിട്ടില്ല.കണക്ക് പാർട്ടിയിൽ അവതരിപ്പിച്ചതാണ്. പയ്യന്നൂരിലെ പാർട്ടി ഒരിക്കലും തെറ്റായി പോകുന്നതല്ല. വിഷയത്തിൽ ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കും.വി കുഞ്ഞികൃഷ്ണനൊപ്പം ഒരാളും ഉണ്ടാകില്ല എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റ്. രാഷ്ട്രീയമായ പ്രശ്നങ്ങൾ ഉണ്ടാകും പക്ഷെ ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്നത് ശെരിയല്ലെന്നും കുഞ്ഞികൃഷ്ണന്റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാർട്ടിക്ക് വേണ്ടി ചോരചീന്തിമരിച്ച രക്തസാക്ഷി ധനരാജിന് വേണ്ടി പൊതുജനങ്ങളിൽ നിന്നടക്കം പിരിച്ച പണത്തിൽ വൻതട്ടിപ്പ് നടന്നുവെന്ന ആക്ഷേപം സിപിഐഎമ്മിനെ ഉലച്ചിട്ടുണ്ട്. പാർട്ടിയുടെ താഴെത്തട്ട് വരെ ചർച്ച ആയിരിക്കുന്ന ആരോപണത്തിൽ സംസ്ഥാന നേതൃത്വത്തിനും നിലപാട് എടുക്കാനാവില്ല. തട്ടിപ്പ് അംഗീകരിച്ചാൽ ഉണ്ടാകാവുന്ന രാഷ്ട്രീയ ഭവിഷ്യത്തുകൾക്ക് മുന്നിൽ അറച്ച് നിൽക്കുന്ന നേതൃത്വത്തിന് ഫണ്ട് തട്ടിപ്പ് നടന്നോ എന്നതിൽ മറുപടിയില്ല. തട്ടിപ്പ് നടത്താൻ അനുവദിക്കില്ലെന്ന പൊതു പ്രതികരണം മാത്രമാണ് മറുപടി.