Thursday, March 12, 2026
Latest:
KeralaTop News

നിലമ്പൂരിൽ ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി, 15 ന് പ്രിയങ്ക ഗാന്ധിയും യൂസുഫ് പഠാനും എത്തും

Spread the love

നിലമ്പൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന് മുത്തേടത്തുമാണ് മുഖ്യമന്ത്രിയെത്തുക.

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാ ന്ധിയും ഇന്ന് നിലമ്പൂരിൽ എത്താനിരുന്നതാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് യാത്ര 15 ലേക്ക് മാറ്റി. പി വി അൻവറിനു വേണ്ടി 15 ന് മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എംപിയും യുമായ യൂസഫ് പഠാനും വരുന്നുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. പ്രചാരണ വിഷയങ്ങൾ മാറിമറിയുന്ന അന്തരീക്ഷത്തിൽ നേതാക്കളുടെ ഓരോ വാക്കും വോട്ടുകൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.അവസാന ലാപ്പിൽ പരമാവധി നേതാക്കളെ എത്തിക്കാനാണ് മുന്നണികളുടെ തീവ്രശ്രമം. 15000 വോട്ടുകൾക്കു മുകളിൽ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടൽ.
ബിജെപി കേന്ദ്ര മന്ത്രിമാരെ വരും ദിവസങ്ങളിൽ എത്തിക്കാൻ ശ്രമം നടത്തുമ്പോൾ പിവി ആൻവർ ക്യാമ്പ് യൂസഫ് പത്താൻ്റെ വരവിൽ പ്രതീക്ഷയിലാണ്.