പത്തനംതിട്ടയിൽ എസ്.പി-പൊലീസ് അസോസിയേഷൻ പോര് രൂക്ഷം; അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
പത്തനംതിട്ടയിൽ എസ്.പി–പൊലീസ് അസോസിയേഷൻ സംഘർഷം രൂക്ഷമാകുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അഡീഷണൽ എസ്പി ഓഫീസിൽ ജോലി ചെയ്തിരുന്ന പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെയാണ് എ.ആർ. ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്. പോക്സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി മർദ്ദനക്കേസ് എന്നിവയിലെ പാളിച്ചകൾ മാധ്യമങ്ങൾക്ക് ചോർന്നത് കാരണമായി എന്നാണ് വിവരം.
എ.ആർ. ക്യാമ്പിലേക്കുള്ള മാറ്റം ഭാഗമായി എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും എസ്പിയും തമ്മിലുള്ള പോരാണ് സ്ഥലംമാറ്റത്തിന് പിന്നിൽ. ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പോക്സോ കേസുമായി ബന്ധപ്പെട്ട ആഭ്യന്തര വകുപ്പ് നടപടി എടുത്തിരുന്നു.. കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം വീഴ്ചപറ്റി കണ്ടെത്തലും കഴിഞ്ഞദിവസം വന്നിരുന്നു. കോയിപ്രം സിഐയെ സസ്പെൻഡ് ചെയ്ത് മാറ്റിനിർത്തിയെങ്കിലും ഉത്തരവാദിത്വം മറ്റ് മേൽ ഉദ്യോഗസ്ഥർക്കുമുണ്ട് പോലീസിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇവർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലാ പോലീസ് മേധാവിക്ക് എതിരെ ഉൾപ്പെടെ എഡിജിപി തലത്തിൽ നടപടിമുണ്ടാകുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. വിവാദങ്ങൾക്ക് കാരണം മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകുന്നതാണ് എന്നതാണ് എസ്പിയുടെ വിലയിരുത്തൽ ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷണൽ എസ് ഓഫീസിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.
കോയിപ്രം കസ്റ്റഡി മർദ്ദനത്തിലെ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിലേക്ക് നൽകും മുൻപ് മന്ത്രി വി.എൻ. വാസവനെ അഡീഷണൽ എസ്പി കാണിച്ചു എന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വേഗത്തിൽ സ്ഥലം മാറ്റത്തിലേക്ക് കടന്നത്. അഡിഷണൽ എസ്പി ഓഫീസിലെ അസോസിയേഷൻ നേതാക്കളെ ഉൾപ്പെടെ സ്ഥലം മാറ്റിയതിൽ ജില്ലാ പോലീസ് മേധാവി അസോസിയേഷൻ പോര് മുറുകുകയാണ്.