Friday, February 20, 2026
Latest:
NationalTop News

ആളുകളെ നിയന്ത്രിക്കാൻ ഒന്നും ചെയ്തില്ല, അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ല; ചിന്നസ്വാമി ദുരന്തത്തിൽ വിമർശിച്ച് കർണാടക ബിജെപി

Spread the love

ചിന്നസ്വാമി ദുരന്തത്തിൽ വിമർശനവുമായി കർണാടക ബിജെപി. ദുരന്തത്തിന് കാരണം കോൺഗ്രസ് സർക്കാർ. ആളുകളെ നിയന്ത്രിക്കാൻ ഒന്നും ചെയ്തില്ല. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. ദുരന്തത്തിനിടയിലും ചിന്നസ്വാമിയിലെ പരിപാടിയിൽ മാറ്റമുണ്ടായില്ല. ബംഗളൂരു ടീം സ്റ്റേഡിയത്തിന് അകത്തെത്തി ചടങ്ങിൽ പങ്കെടുത്തു. “മോശമായ ആസൂത്രണം” എന്ന് വിശേഷിപ്പിച്ച് ബെംഗളൂരു സെൻട്രൽ എംപിയും ബിജെപി നേതാവുമായ പിസി മോഹൻ രംഗത്തെത്തി.

“ആർ‌സി‌ബി ആരാധകർ 18 വർഷമായി ഈ നിമിഷത്തിനായി കാത്തിരുന്നു, വിജയ പരേഡ് ഇല്ലേ? ഗതാഗത പ്രശ്‌നങ്ങൾ യഥാർത്ഥമാണെങ്കിലും, മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ കർണാടക സർക്കാരിന് മതിയായ സമയം ഉണ്ടായിരുന്നു. ആഘോഷങ്ങൾ ഒരു അസൗകര്യമായി തോന്നരുത്. അവ ഒരു ഉത്സവം പോലെ തോന്നണം, പ്രത്യേകിച്ച് ബെംഗളൂരുവിൽ,” അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

എന്നാൽ സ്റ്റേഡിയം പരിസരത്ത് 5000 പൊലീസുകാരെ വിന്യസിച്ചിരുന്നതായി ഡി കെ ശിവകുമാർ അറിയിച്ചു. മരണസംഖ്യ ഉയരാൻ കാരണം ലാത്തി ചാർജ് എന്ന് വിമർശനം. ഉന്തും തള്ളും ഉണ്ടായപ്പോൾ ലാത്തിചാർജ് ഉണ്ടായി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. “ജനക്കൂട്ടം നിയന്ത്രണാതീതമായിരുന്നു, ഞങ്ങൾക്ക് ക്രമീകരണങ്ങൾ ചെയ്യാൻ സമയമില്ലായിരുന്നു”

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

ആർസിബിയുടെ വിക്ടറി പരേഡിനിടെ തിക്കും തീരക്കും. 7 പേർ മരിച്ചു, 50 പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരം. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കവേ ആണ് തിക്കും തിരക്കുമുണ്ടായത്. കൂടുതൽ പേർക്ക് പരുക്ക് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുണ്ട്. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. കനത്ത സുരക്ഷാ വലയത്തിലാണ് ആർസിബി ടീം.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വിമാനത്താവളത്തിൽ കോലി അടക്കമുള്ള ടീമിനെ സ്വീകരിച്ചു. ഔദ്യോഗിക വാഹനത്തിൽ പതാകയുമേന്തിയാണ് ടീമിനെ സ്വീകരിക്കാനായി ഡി കെ ശിവകുമാർ എത്തിയത്. ബെംഗളൂരുവിൽ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നിൽ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു.

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നിൽ ജനസാഗരമാണ് ചാമ്പ്യൻ ടീമിനെ കാത്തുനിൽക്കുന്നത്.