KeralaTop NewsWayanad

ഹാപ്പി സെവൻ ഡേയ്സ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

Spread the love

മുട്ടിൽ : ഹാപ്പി സെവൻ ഡേയ്സ് ഹൈപ്പർമാർക്കറ്റിന്റെ മൂന്നാംത് ഷോറൂം മുട്ടിലിൽ പ്രവർത്തനമാ രംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന ഡബ്ല്യു. എം.ഒ പ്രസിഡന്റ് ടി.പി അബ്ദുൽ ഖാദർ നിർവഹിച്ചു. അജ്‌മി ഗ്രൂ പ്പ് മാനേജിങ് ഡയരക്ടർമാരായ ഫൈസൽ, അഫ്സൽ, റാഷിദ്, ചലച്ചിത്ര താരം റോഷൻ സംബന്ധിച്ചു.

മാനന്തവാടിയിൽ ആരംഭിക്കാ നിരിക്കുന്ന പുതിയ ഷോറൂമിൻ്റെ ലോഗോ പ്രകാശനം അഡ്വ.ടി.സി ദ്ദിഖ് എം.എൽ.എ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പർശം പെയിൻ ആൻഡ് പാലിയേറ്റിവ് ഭാരവാഹികൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ഹാപ്പി സെവൻ ഡേയ്‌സ്
ഡയരക്ടർമാരായ നാസർ അല്ലിപ്ര, റസാ ഖ്അല്ലിപ്ര, ഫൈസൽ അല്ലിപ്ര, ഷൈജൽ അല്ലിപ്ര, നസീബ് അല്ലി പ്ര എന്നിവർ ചേർന്ന് കൈമാറി.

ജൂൺ 10 വരെ നടക്കുന്ന ഗ്രാൻഡ് ഓപ്പണിങ് ഫെസ്റ്റിൽ വിലക്കുറവും ഉപഭോക്താക്കൾക്ക് നറു ക്കെടുപ്പിലൂടെ സമ്മാനങ്ങളും ഒരു ക്കിയിട്ടുണ്ട്.