KeralaTop News

നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; വോട്ടർമാരെ നേരിൽ കാണാൻ സ്ഥാനാർഥികൾ, പി.വി അൻവർ മാധ്യമങ്ങളെ കാണും

Spread the love

നിലമ്പൂരിൽ വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ പോരാട്ടം മുറുകുന്നു. വോട്ടർമാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പര്യടനം ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്.ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം. മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.

മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ ഇന്നു വാർത്താസമ്മേളനം നടത്തും. ഒരു വഞ്ചനയാണ് നിലമ്പൂരിനെ ഉപതെരഞ്ഞെടുപ്പിലേക്ക് എത്തിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്കാണ് മറുപടി നൽകുക.

ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയിൽ പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാകാനുള്ള നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് നിലമ്പൂരിൽ പിവി അൻവർ മത്സരിക്കുക. ഈ കാര്യത്തിൽ ഉയർന്ന ആരോപണങ്ങൾക്കും അൻവർ ഇന്ന് വിശദീകരണം നൽകും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ മുൻപ് മത്സരിച്ചു വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം തന്നെ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അൻവർ.