എറണാകുളത്ത് പങ്കാളിയെ വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
എറണാകുളം മുനമ്പം പള്ളിപ്പുറത്ത് പങ്കാളിയെ വെട്ടിക്കൊന്നു. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം പ്രതി സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്നലെരാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രീതയ്ക്ക് കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ കുത്തേറ്റു.
