ഇടതുപക്ഷ വോട്ടുകൾ എനിക്ക് ലഭിക്കും, 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്; ആര്യാടൻ ഷൗക്കത്ത്
പി വി അൻവർ മറുപടി അർഹിക്കുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് . വിശദമായി പിന്നീട് സംസാരിക്കും. ഇടതുപക്ഷ വോട്ടുകൾ തനിക്ക് ലഭിക്കും. എം സ്വരാജിനെ മത്സരിപ്പിക്കാൻ വൈകിയത് എന്ത് എന്നും അദ്ദേഹം ചോദിച്ചു.
പല അന്വേഷണങ്ങളും നടത്തിയ ശേഷമാണ് സ്വരാജിലേക്ക് എത്തിയത്. 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. വലിയ പിന്തുണ ലഭിക്കുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. തന്റെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്.
സ്ഥാനാർത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സ്ഥാനാർത്ഥി ഉണ്ടായതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരില്‍ യുഡിഎഫിന് വോട്ടില്ലാഞ്ഞിട്ടല്ല,ഒരുമിച്ച് മുന്നോട്ട് പോകത്തത് കൊണ്ടുമല്ല, ചില അബദ്ധങ്ങളൊക്കെ പലപ്പോഴും പറ്റിയതു കൊണ്ടുമാത്രമാണ്. ചരിത്രപരമായ മുന്നേറ്റമാണ് നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ.അതിനുള്ള അന്തരീക്ഷം ഇവിടെയുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.