SportsTop News

യുവതാരങ്ങൾക്കായി വഴിമാറുന്നു; ഏകദിനത്തിൽ ഇനി മാക്സ്‌വെൽ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം

Spread the love

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്‌വെൽ. ഓസ്ട്രേലിയക്കായി 149 മത്സരങ്ങളിൽ നിന്ന് 3990 റൺസും 77 വിക്കറ്റും നേടി. 2023 ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മാക്സ്വെല്ലിന്റെ പ്രകടനം ലോക ക്രിക്കറ്റിലെ തന്നെ അത്യുജ്ജല ഇന്നിംഗ്സുകളിൽ ഒന്നാണ്.

2027 ലോകകപ്പ് മുന്നിൽ കണ്ട് യുവതാരങ്ങൾക്കായി വഴിമാറികൊടുക്കുന്നുവെന്നാണ് ​ഗ്ലെൻ മാക്സ്‍വെല്ലിന്റെ വാക്കുകൾ. ട്വന്റി 20 ക്രിക്കറ്റിൽ തുടരുമെന്നും താരം അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ജോർജ് ബെയ്ലിയുമായി സംസാരിച്ച ശേഷമാണ് വിരമിക്കൽ പ്രഖ്യാപനമെന്ന് മാക്സ്‍വെൽ പ്രതികരിച്ചു.

കൃത്യമായ പദ്ധതികളിലൂടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് മുന്നോട്ടുപോകുന്നത്. അത് വളരെ പ്രധാനമാണ്. ഞങ്ങൾ 2027ലെ ഏകദിന ലോകകപ്പിനെക്കുറിച്ച് സംസാരിച്ചു. ആ ടൂർണമെന്റ് എനിക്ക് കളിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കളിക്കാൻ കഴിയുമെങ്കിൽ ഞാൻ ടീമിൽ തുടരുമായിരുന്നു. കുറച്ച് മത്സരങ്ങൾ കൂടി കളിക്കാൻ വേണ്ടി ടീമിൽ തുടരാൻ ആ​ഗ്രഹിക്കുന്നില്ല. എന്റെ സ്ഥാനത്ത് ഒരു പകരക്കാരനെ കണ്ടെത്തണം’. ബെയ്ലിയോട് പറഞ്ഞതായി മാക്സ്‍വെൽ ഫൈനൽ വേഡ് പോഡ്കാസ്റ്റിനോട് പ്രതികരിച്ചു.