KeralaTop News

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love

സംസ്ഥാനത്ത് ഇന്നും കുറവ് മഴ ലഭിക്കാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട്. മറ്റു ജില്ലകളിൽ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത. നാളെയും മറ്റന്നാളും സമാനമായി വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും

തീരപ്രദേശത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുള്ള നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും മഴക്കെടുതി രൂക്ഷമാണ്. ഇന്നലെ മഴക്കെടുതിയിൽ രണ്ട് പേരാണ് മരിച്ചത്. പല ജില്ലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.