Friday, February 13, 2026
Latest:
KeralaTop News

ബ്രിട്ടനെ വെല്ലുവിളിച്ച വാരിയൻകുന്നത്തിന്റെ നടാണ് ഇത്, LDFന് വലിയ വിജയം നൽകുമെന്ന് തീരുമാനിച്ചവരോട് വോട്ട് ചോദിക്കുന്നത് ശരിയല്ല: എം സ്വരാജ്

Spread the love

LDF നു വലിയ വിജയം നൽകും എന്നു തീരുമാനിച്ചവരോട് വോട്ട് ചോദിക്കുന്നത് ശരി അല്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ഇടതു പക്ഷത്തിന്റെ മഹാ വിജയം ആണ് ജനങ്ങളിൽ.ബ്രിട്ടനെ വെല്ലു വിളിച്ച വാരിയൻ കുന്നത്തിന്റെ നടാണ് ഇത്.

ബ്രിട്ടനെ വെല്ലു വിളിച്ചു ഉണ്ടാക്കിയ മലയാള രാജ്യത്തിന്റെ ആസ്ഥാനം നിലമ്പൂർ എന്നത് ഓർക്കണം. നിലമ്പൂർ തെക്കു പോലെ ഉൽക്കമുള്ള മനുഷ്യർ ആണ്. ജനാധിപത്യത്തെ നിലമ്പൂർ സംരക്ഷിക്കും.രാഷ്ട്രീയ പ്രാധാന്യം ഉള്ള തിരഞ്ഞെടുപ്പാണിത്.

ജനങ്ങളെ സംരക്ഷിക്കാൻ വന്യജീവി നിയമം പൊളിച്ചു എഴുതണം സ്വരാജ് പറഞ്ഞു. കുതിര കച്ചവടം അല്ല ജനാധിപത്യമെന്നു നിലമ്പൂർ ഉറപ്പാക്കണം. ജനങ്ങൾ ജയിക്കുന്ന തിരഞ്ഞെടുപ്പ് ആകണം നിലമ്പൂർ. നിലമ്പൂരില്‍ മത്സരിക്കുന്നത് സ്ഥാനാര്‍ത്ഥി മാത്രമല്ലെന്നും നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും എം സ്വാരാജ് പറഞ്ഞു.

നിലമ്പൂരില്‍ ഐക്യദാര്‍ഢ്യവുമായി ഒഴുകിയെത്തുന്നത് മഹാജനസഞ്ചയമാണെന്നും സ്വരാജ് കുറിപ്പില്‍ പറഞ്ഞു. നാട് വളരണമെന്ന് കാംക്ഷിക്കുന്നവരാണ് നിലമ്പൂരുകാര്‍. നവകേരളം യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നവര്‍. സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മതനിരപേക്ഷ വാദികള്‍. അവരാണിവിടെ മത്സരിക്കുന്നത്. ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടമെന്നും എം സ്വരാജ് പറഞ്ഞു.