Friday, May 15, 2026
Gulf

കുവൈത്തിൽ റിഗ്ഗ പ്രദേശത്തെ ഫ്ലാറ്റിൽ തീപിടുത്തം; 5 പേർ മരിച്ചു

Spread the love

കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

പരിക്കേറ്റവരിൽ ചിലർക്കു സംഭവസ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റ് ആളുകളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി കുവൈത്ത് ഫയർഫോഴ്‌സ് അറിയിച്ചു.