ഗുജറാത്തിന് ബൈ കൊടുത്ത് മുംബൈ; നീലപ്പട രണ്ടാം ക്വാളിഫയറിലേക്ക്; ജയം 20 റൺസിന്
ഐപിഎല്ലില്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈക്ക് ജയം. ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിനെ പരാജയപ്പെടുത്തിയാണ് മുംബൈ ക്വാളിഫയർ രണ്ട് ഉറപ്പിച്ചിരിക്കുന്നത്. 229 റൺസ് വിജയലക്ഷ്യം റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. 80 റണ്‍സെടുത്ത സായ് സുദര്‍ശനും 48 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.

മുംബൈയ്ക്കായി ട്രെന്‍ഡ് ബോള്‍ട്ട് 2 വിക്കറ്റും ബുംമ്ര, റിച്ചാര്‍ഡ് ഗ്ലീസണ്‍, സാന്റ്‌നര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. രോഹിത് ശർമയുടെ മികച്ച പോരാട്ടമാണ് മുംബൈയെ 200 കടത്തിയത്. രോഹിത് ശർമ 81 റൺസ് നേടി. 50 പന്തുകൾ നേരിട്ട രോഹിത് 9 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 81 റൺസ് നേടിയാണ് മടങ്ങിയത്.
ക്വാളിഫയർ രണ്ടിൽ പഞ്ചാബ് കിങ്സ് ആണ് മുംബൈയുടെ എതിരാളി. ഈ പോരില്‍ ജയിക്കുന്നവരാണ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുക.