KeralaTop News

വീട്ടില്‍ രഹസ്യഅറയില്‍ സൂക്ഷിച്ചനിലയില്‍ 12 കിലോ കഞ്ചാവ്; പ്രതി പിടിയില്‍

Spread the love

തിരുവനന്തപുരം ചാക്കയില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. എംഡിഎംഎയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രതിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചാക്ക സ്വദേശിയായ അനീഫ് ഖാനാണ് പിടിയിലായത്.

കഞ്ചാവ് തൂക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ വീടിനുള്ളില്‍ രണ്ട് രഹസ്യ അറകളും പരിശോധനയില്‍ കണ്ടെത്തി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്

കാലടിയിലും വന്‍ രാസലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉള്‍പ്പടെ രണ്ട് പേരാണ് പിടിയിലായത്. കാലടി മറ്റൂര്‍ പിരാരൂര്‍ കാഞ്ഞിലക്കാടന്‍ ബിന്ദു (40), പെരുമ്പാവൂര്‍ ചേലാമറ്റം കുന്നക്കാട്ട് മല കുപ്പിയാന്‍ വീട്ടില്‍ ഷെഫീഖ് (44) എന്നിവരെയാണ് പിടികൂടിയത്.