KeralaTop News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം; ചര്‍ച്ചകള്‍ക്കായി എം വി ഗോവിന്ദന്‍ നിലമ്പൂരില്‍ എത്തും

Spread the love

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ നിലമ്പൂരില്‍ എത്തും. ജില്ലാ നേതൃത്വവുമായും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളുമായും ചര്‍ച്ച നടത്തും. മികച്ച സ്ഥാനാര്‍ഥിയെ തന്നെ
മത്സരിപ്പിക്കുമെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.

സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയില്‍ ഇതിനോടകം ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണോ പുറത്തുള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുന്ന പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ എന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ട്.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉള്‍പ്പെടെയുള്ള പേരുകള്‍ പരിഗണിക്കും. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തോടെ യുഡിഎഫില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ കൂടി മുതലെടുക്കാന്‍ തക്ക സ്ഥാനാര്‍ഥി വേണമെന്ന് അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ഇന്ന് ചേര്‍ന്ന് അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.