Friday, February 13, 2026
Latest:
BusinessTop News

ഉയരങ്ങളിലേക്ക്; സ്വർണവില വീണ്ടും 71,000 ന് മുകളിൽ

Spread the love

സ്വർണവില വീണ്ടും 71,000 രൂപയ്ക്ക് മുകളിൽ എത്തി. പവന്റെ വില ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന്റെ വില 220 രൂപയും വർധിച്ചു. ഒരു പവന് 71,440 രൂപയും ഗ്രാമിന് 8,930 രൂപയുമായി. ഡോളർ സൂചിക താഴ്ന്നതിനെ തുടർന്ന് രാജ്യാന്തര സ്വർണവില ഉയരുകയായിരുന്നു.

ചൊവ്വാഴ്ച പവന് 360 രൂപയാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 49 രൂപ കുറഞ്ഞ് 8710 രൂപയിലെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,680 രൂപയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.