KeralaTop News

വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

Spread the love

വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് യുവതി മരിച്ചു. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നീഷ്മ (24)യാണ് മരിച്ചത്. ഇവര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നാണ് വിവരം.

മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. ഇന്നലെ എത്തിയ 16 അംഗ വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാളാണ് മരിച്ചത്. ഒരു ഷെഡില്‍ രണ്ട് ടെന്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. ഷെഡ് തകര്‍ന്ന് വീണപ്പോള്‍ പെണ്‍കുട്ടി അതില്‍ പെട്ടു പോവുകയായിരുന്നു. മൃതദേഹം മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.