NationalTop News

ഒരു കുടുംബത്തിലെ 6 പേരുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ, നാടുകടത്തൽ നടപടിക്ക് സ്റ്റേ, രേഖകൾ പരിശോധിക്കും

Spread the love

ദില്ലി: പാക്കിസ്ഥാനിലേക്കുള്ള നാടുകടത്തലിനെതിരെ ഒരു കുടുംബത്തിലെ 6 പേർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ 6 അംഗങ്ങളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പരിശോധന പൂർത്തിയാകും വരെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നത് പോലുള്ള നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. തങ്ങളുടെ കൈവശം ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയ്ക്കുന്ന രേഖകളടക്കം ഉണ്ടെന്നാണ് ഹർജിക്കാരുടെ വാദം. ഈ രേഖകൾ അടക്കം പരിശോധിക്കാനാണ് കോടതി നിർദ്ദേശം.

കശ്മീരി സ്വദേശികളാണ് ഹർജിക്കാർ. ഇവരുടെ മകൻ ബംഗ്ളൂരുവിൽ ജോലി ചെയ്യുകയാണ്.
മാനുഷികമായ പരിഗണന നൽകേണ്ട വിഷയമെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്,തിരിച്ചറിയൽ രേഖ പരിശോധിക്കാനുള്ള ഉത്തരവിൽ പരാതിയുണ്ടെങ്കിൽ ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിക്കാനും കുടുംബത്തിന് നിർദ്ദേശം നൽകി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൊരന്മാരോട് മടങ്ങിപ്പോകാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്.