NationalTop News

അമ്മാവൻ വഴക്ക് പറഞ്ഞു, 16കാരന്റെ വടിവാൾ വീശി ആക്രമണം; സർക്കാർ ബസിന്റെ ചില്ലുകൾ തകർത്തു

Spread the love

മുംബൈയിൽ 16കാരൻ വടിവാൾ വീശി ആക്രമണം നടത്തി.സർക്കാർ ബസിന്റെ ചില്ലുകൾ തകർത്തു. ഡ്രൈവറെ വാൾ കാണിച്ചു ഭീഷണിപ്പെടുത്തി. തന്റെ അമ്മാവൻ വഴക്ക് പറഞ്ഞതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.

സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളുടെയും ചില്ലുകൾ തകർത്തു. അക്രമി സ്ഥിരം കുറ്റവാളി എന്ന് പൊലീസ് അറിയിച്ചു. ബസ് ഡ്രൈവർക്ക് പരുക്കേൽക്കുകയും പൊതു വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.

ബസ് ഡ്രൈവർ പൊലീസിന് പരാതി നൽകി. പ്രതി ബസിന്റെ മുൻ ഭാഗം തകർത്തതായും ഏകദേശം 70,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പൊലീസ് അറിയിച്ചു. തുടർന്ന് പ്രതി ഓട്ടോറിക്ഷയും വാട്ടർ ടാങ്കും തകർത്തതായി പരാതിയിൽ പറയുന്നു.