കണിയാമ്പറ്റ തെരുവ് നായയുടെ കടിയേറ്റ് 12കാരിക്ക് ഗുരുതര പരിക്ക്
കണിയാമ്പറ്റ മില്ല്മുക്ക് പള്ളിത്താഴയിൽ ഇന്ന് രാവിലെ മദ്രസയിലേക്ക് പോകുവെിരുന്ന വിദ്യാർത്ഥിനി തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പാറക്കല്‍ നൗഷാദിന്റെ മകള്‍ സിയാ ഫാത്തിമയെ നായ ആക്രമിച്ച് ഗുരുതരമായ പരുക്കുകള്‍ വരുത്തുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള കൈനാട്ടി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. പ്രദേശവാസികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയ അപകടം തെരുവ് നായകളെ കുറിച്ചുള്ള നിയന്ത്രണ നടപടി വേണ്ടതിന്റെ ആവശ്യകത വീണ്ടും മുന്നിലെത്തുന്നു. Sa