‘സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറി, വെള്ളപൊടി തുപ്പുന്നത് കണ്ടു’; നടി വിൻസി
ലഹരി ഉപയോഗിക്കുന്നവർക്ക് ഒപ്പം അഭിനയിക്കില്ല എന്ന പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി നടി വിൻ സി അലോഷ്യസ്. സിനിമ ചിത്രീകരണത്തിനിടെ നടൻ തന്നോട് മോശമായി പെരുമാറി. സഹപ്രവർത്തകർ പറഞ്ഞതിനാലാണ് സിനിമ പൂർത്തിയാക്കിയത്. ഈ നടൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ട്. ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് നടി വിവരം പങ്കുവച്ചത്.
വെള്ളപൊടി തുപ്പുന്നത് കണ്ടു. ഇതുകൊണ്ടാണ് താൻ ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ അഭിനയിക്കില്ല എന്ന് തീരുമാനിച്ചതെന്നും വിൻ സി വ്യക്തമാക്കി. സംവിധായകൻ ഉൾപ്പടെയുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ പിന്നീട് തുടർന്നതെന്നും വിൻ സി. പറയുന്നു.